തിരുവനന്തപുരം :
പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുമായുള്ള ചർച്ചകൾ ഈ മാസം 23 മുതൽ 28 വരെ സംഘടിപ്പിക്കും.
ഇതിന് മുന്നോടിയായാണ് ബാറുകളുടെ സമയം കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലേക്ക് വന്നത്. നിലവിലുള്ള സമയക്രമത്തിൽ മാറ്റം വരുത്തി പഴയതുപോലെ രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ചുരുക്കാനാണ് നീക്കം.
നിലവിൽ രാവിലെ 10 മുതൽ രാത്രി 12 മണി വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.എന്നാൽ, ഈ സമയക്രമം ജീവനക്കാർക്ക് കടുത്ത ജോലിഭാരം ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാർ തൊഴിലാളി സംഘടനകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും അഭിപ്രായം കേട്ട ശേഷം മുന്നണിതലത്തിലും പാർട്ടിക്കുള്ളിലും ചർച്ച നടത്തി മാത്രമായിരിക്കും മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കുക.
ബാറുകളുടെ പ്രവർത്തനസമയം വെട്ടിക്കുറയ്ക്കാൻ ആലോചന ; ഇനി ‘ലാസ്റ്റ് ഓർഡർ’ നേരത്തെയാകും ! 🍻
Advertisement
Advertisement
Advertisement