breaking news New

പ്രമുഖ വ്യവസായി ടി.ആർ. രഘുലാൽ അന്തരിച്ചു ; വിടവാങ്ങിയത് എലൈറ്റ് ഫുഡ്സിന്റെ സ്ഥാപകനും ഇന്ത്യൻ വ്യവസായ രംഗത്തെ പ്രമുഖ വ്യക്തിത്വവും

എറണാകുളം : എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ടി.ആർ. രഘുലാൽ (64) അന്തരിച്ചു. ഇന്ത്യൻ ഭക്ഷ്യവ്യവസായ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

1986-ൽ ആലപ്പുഴയിലെ അരൂരിൽ ചെറിയൊരു ബ്രഡ് ഉൽപാദന യൂണിറ്റായി ആരംഭിച്ച എലൈറ്റ് ഫുഡ്സ് ഇന്ന് 20 രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായി വളർന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയിൽ റസ്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം ആരംഭിച്ച ആദ്യ കമ്പനിയും എലൈറ്റ് ഫുഡ്സായിരുന്നു.

യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് മാനേജ്മെന്റിൽ ബിരുദം നേടിയ തണ്ടാശ്ശേരി രാഘവൻ രഘുലാൽ എന്ന ടി.ആർ. രഘുലാൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) മുൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ സരിഗ. മക്കളായ ധനിസയും രഘുറാമും എലൈറ്റ് ഗ്രൂപ്പ് ആൻഡ് ഇന്നവേഷൻസ് ഡയറക്ടർമാരാണ്. മരുമകൻ രോഹിത് മുരള്യ.

ഇന്ത്യൻ ഭക്ഷ്യവ്യവസായ മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകന്റെ വിയോഗം വ്യവസായ ലോകത്തിന് വലിയ നഷ്ടമാണ്.

ആദരാഞ്ജലികൾ...

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4