കോര്‍പ്പറേറ്റ് ആശുപത്രികള്‍ അഡ്മിറ്റ് ചെയ്ത രോഗികളെ അവരുടെ ഇന്‍-ഹൗസ് ഫാര്‍മസികളില്‍ നിന്ന് അമിതമായ ചില്ലറ വിലയ്‌ക്ക് മരുന്നുകള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നുവെന്നും പുറത്തു നിന്ന് മരുന്നുകള്‍ കൊണ്ടുവരുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ആശുപത്രികള്‍ വിസമ്മതിക്കുന്നുവെന്നും ജസ്റ്റിസുമാരായ വിക്രം നാഥ് , സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ചയിലെ ഒരു കാന്‍സര്‍ മരുന്നിന്റെ വിലയില്‍ പത്തിരട്ടി വ്യത്യാസം സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. അതിനെ ‘പകല്‍ക്കെള്ള’ എന്നാണ് കോടതി വിശേഷിപ്പിച്ചത്.
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്ഷേമ പദ്ധതികള്‍ക്ക് കീഴില്‍ രോഗികള്‍ ചികിത്സയ്‌ക്ക് വിധേയരാകുമ്പോള്‍, എംആര്‍പി അടിസ്ഥാനമാക്കി കോര്‍പ്പറേറ്റ് ആശുപത്രികള്‍ നല്‍കുന്ന വലിയ വിലയുള്ള മരുന്നുകള്‍ക്ക് ഖജനാവില്‍ നിന്ന് പൂര്‍ണ്ണമായ റീഇംബേഴ്‌സ്‌മെന്റ് ലഭിക്കുന്നുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് യോജിച്ചു.
സര്‍ക്കാര്‍ സമതുലിതമായ ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സേവനമല്ല, ലാഭം മാത്രം ലക്ഷ്യം ! സ്വകാര്യ കോർപ്പറേറ്റ് ആശുപത്രികൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
Advertisement
Advertisement
Advertisement