breaking news New

100 ദിവസം പിന്നിട്ട് ‘പ്രിയദർശിനി’ ; സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിക്ക് ജനപിന്തുണയെന്ന് സർക്കാർ

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ വഴിയുള്ള സൗജന്യ യാത്ര ഇതിനോടകം 12 കോടിയിലധികം സ്ത്രീകൾ പ്രയോജനപ്പെടുത്തിയതായി ഗതാഗത വകുപ്പ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്തെ ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി ജൂൺ 15-നാണ് പദ്ധതി ആരംഭിച്ചത്.

സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം 12.54 കോടി സൗജന്യ യാത്രകളാണ് നടന്നിട്ടുള്ളത്. ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നെങ്കിൽ ഇത് ഏകദേശം 266.53 കോടി രൂപ വരുമായിരുന്നു. ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെങ്കിലും പുരുഷ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടില്ല.

എ.ഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ടിക്കറ്റ് ബുക്കിംഗ്, കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ എന്നിവയും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഗതാഗത വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം, സൗജന്യ യാത്ര നിലവിൽ വന്നതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക എന്നതാണ് ഇനി സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. കൂടാതെ, കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം, ലക്ഷദ്വീപ്-ഹൈദരാബാദ് ലക്‌ഷറി പാക്കേജുകൾ എന്നിവയുടെ ഉദ്ഘാടനവും ഇന്ന് നടക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4