കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതോടെ ഉയർന്ന ചികിത്സാച്ചെലവ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോടിക്കണക്കിന് രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
137 വിഭാഗങ്ങളിലുള്ള കാൻസർ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി 30 ശതമാനമായി നിജപ്പെടുത്തിയാണ് കേന്ദ്രസർക്കാർ വില നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആയിരത്തിലധികം ബ്രാൻഡുകളുടെ മരുന്നുകൾക്ക് വില കുറയും. ചില മരുന്നുകളുടെ വിലയിൽ 96 ശതമാനത്തിലധികം കുറവുണ്ടായതായും കേന്ദ്ര സർക്കാർ അറിയിച്ചു. വിലക്കുറവിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 3,502 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
CENTRAL MEDIA NEWS DESK | www.cmediaonline.in
കാൻസർ മരുന്നുകൾക്ക് വിലക്കുറവ് ; കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ : കോടിക്കണക്കിന് രോഗികൾക്ക് ആശ്വാസം
Advertisement
Advertisement
Advertisement