breaking news New

രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിൽ ; കാലടിയിൽ ക്ഷേത്രദർശനം : ഗുരുവായൂരിലും സന്ദർശനം

കൊച്ചി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു.

വിമാനത്താവളത്തിൽനിന്ന് നേരെ ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലെത്തിയ രാഷ്ട്രപതി ക്ഷേത്രദർശനം നടത്തി.

തുടർന്ന് തൃശ്ശൂരിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഇതിനുശേഷം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ദർശനം നടത്തും.

വെള്ളിയാഴ്ച രാത്രി കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ തങ്ങുന്ന രാഷ്ട്രപതി, ശനിയാഴ്ച (നവംബർ 28) രാവിലെ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

കേരളത്തിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ശേഷം കണ്ണൂർ വിമാനത്താവളം വഴി രാഷ്ട്രപതി മിസോറമിലേക്ക് മടങ്ങും.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കാലടി, തൃശ്ശൂർ, ഗുരുവായൂർ മേഖലകളിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4