തിരുവനന്തപുരം :
ചെന്നൈയില്‍ നിന്ന് അറസ്റ്റിലായ പ്രേംകുമാറിനെ, ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നൊങ്കംപാക്കം സര്‍ക്കാര്‍ ആഗുപത്രിയിലേക്ക് മാറ്റി.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കോഴിക്കോട് നിന്നുള്ള ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. ഈ ഹര്‍ജി അടുത്ത മാസം 29 ന് പരിഗണിക്കാന്‍ കേരള ഹൈക്കോടതി മാറ്റിവച്ചതായിരുന്നു. നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.
നിക്ഷേപകരുടെ പണം വകമാറ്റി 5,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ബി എല്‍ എം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ പ്രേംകുമാര്‍ അറസ്റ്റില്‍
Advertisement
Advertisement
Advertisement