breaking news New

സോണിയ ഗാന്ധിയെ പ്രതിരോധത്തിലാക്കിയ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ് ; കേസിൽ ഹാജരായ അൽജോ കെ. ജോസഫ് ഇനി കേരളത്തിന്റെ സുപ്രീംകോടതി കൗൺസൽ !! നിയമനത്തിൽ രാഷ്ട്രീയ വിവാദം !!

വിവാദമായ അഗസ്റ്റ വെസ്റ്റ് ലാൻഡ് കേസിലെ പ്രതി എന്ന് ആരോപിക്കപ്പെടുന്ന ക്രിസ്ത്യൻ മിഷീലിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായതിനെ തുടർന്ന് കോൺഗ്രസ് പാർട്ടി പുറത്താക്കിയ യൂത്ത് കോൺഗ്രസിന്റെ ലീഗൽ കോഡിനേറ്റർ ആൽജോ ജോസഫിനെ കേരളത്തിന്റെ സുപ്രീംകോടതിയിലെ മുഖ്യ സ്റ്റാൻഡിങ് കൗൺസിൽ ആയി
യു ഡി എഫ് സർക്കാർ നിയമിച്ചു. ഇതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നു.

പാർട്ടിയിൽനിന്ന് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി പുറത്താക്കിയ ഒരു വ്യക്തിയെ കോൺഗ്രസ്സിന്റെ ഭരണകാലത്ത് സുപ്രീംകോടതിയിലെ കേരള സർക്കാർ അഭിഭാഷകനാക്കിയത് ഞെട്ടൽ ഉളവാക്കുന്ന കാര്യമാണ്.

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിനെ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ശേഷം ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയിരുന്നു . മിഷേലിനെ കസ്റ്റഡിയിൽ ലഭിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെത്തുടർന്ന്, കോടതി അദ്ദേഹത്തെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു .കോടതിയിൽ അഭിഭാഷകൻ അൽജോ കെ. ജോസഫാണ് ക്രിസ്റ്റ്യൻ മിഷേലിന് വേണ്ടി ഹാജരായത്.

മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ്‌ 3500 കോടിയോളം രൂപയുടെ ഹെലികോപ്റ്റർ ഇടപാട് ഇറ്റലിയിലെ കമ്പിനിയുമായി നടത്തിയത്. സിബിഐയുടെ കണക്കനുസരിച്ച്, യുകെയിലെയും യുഎഇയിലെയും ബാങ്ക് അക്കൗണ്ടുകൾ വഴി 250 കോടിയോളം രൂപ കോഴയായി ഇന്ത്യയിലെ നേതാക്കളിൽ ചിലർ വാങ്ങിയിരുന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തരും ഇതിൽ പെട്ടിരുന്നു.

പുതിയ ഹെലികോപ്റ്ററുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട്, യൂറോപ്യൻ ഹെലികോപ്റ്റർ നിർമ്മാതാക്കളായ അഗസ്റ്റ വെസ്റ്റ്‌ലാൻഡും ( Agusta Westland ) ചില ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൈക്കൂലി-അഴിമതി ഇടപാടുകളെക്കുറിച്ച് 2013-ന്റെ തുടക്കത്തിൽ ഇന്ത്യൻ പാർലമെന്റ് അന്വേഷണം ആരംഭിച്ചതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്.

12 അഗസ്റ്റ വെസ്റ്റ്‌ലാൻഡ് AW101 ഹെലികോപ്റ്ററുകൾ വിതരണം ചെയ്യുന്നതിനുള്ള 360 കോടി രൂപയുടെ (37 ദശലക്ഷം യുഎസ് ഡോളർ) കരാർ ലഭിക്കുന്നതിനായി അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് കോൺഗ്രസ് നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കുമെതിരെ ആരോപണങ്ങൾ ഉയർന്നു; രാഷ്ട്രപതിക്കും മറ്റ് ഉന്നത ഭരണാധികാരികൾക്കും വേണ്ടിയുള്ള അതിപ്രധാന വ്യക്തികളുടെ (VVIP) യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ ഹെലികോപ്റ്ററുകൾ ഉദ്ദേശിച്ചിരുന്നത്.

മാധ്യമങ്ങൾ ഈ അഴിമതിയെ ‘ചോപ്പർ സ്കാം’ എന്നാണ് വിശേഷിപ്പിച്ചത്.

ഈ ഇടപാടിൽ നിന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ അഹമ്മദ് പട്ടേൽ അനധികൃതമായി പണം കൈപ്പറ്റിയതായി ഇറ്റാലിയൻ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.”

പുതിയ ഹെലികോപ്റ്ററുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട്, യൂറോപ്യൻ ഹെലികോപ്റ്റർ നിർമ്മാതാക്കളായ അഗസ്റ്റ വെസ്റ്റ്‌ലാൻഡും ചില ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൈക്കൂലി-അഴിമതി ഇടപാടുകളെക്കുറിച്ച് 2013-ന്റെ തുടക്കത്തിൽ ഇന്ത്യൻ പാർലമെന്റ് അന്വേഷണം ആരംഭിച്ചതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്.

ഈ കേസിൽ സോണിയ ഗാന്ധിയേയും കോൺഗ്രസ് നേതാക്കളേയും വെട്ടിലാക്കിയ ക്രിസ്ത്യൻ മിഷീലിനുവേണ്ടി സുപ്രീംകോടതിയിൽ അന്ന് ഹാജരായതിനെ തുടർന്ന് കോൺഗ്രസ് പാർട്ടി പുറത്താക്കിയ യൂത്ത് കോൺഗ്രസിന്റെ ലീഗൽ കോഡിനേറ്റർ ആൽജോ ജോസഫിനെ തന്നെ ഇപ്പോൾ സുപ്രീം കോടതിയിൽ കേരള സർക്കാർ നിയമിച്ചത് ആണ് വിവാദമായിരിക്കുന്നത് .

ഈ ആരോപണം പുതിയ മന്ത്രിസഭയെ വെട്ടിലാക്കുന്ന ഒന്നാണ്. കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം അസ്വസ്ഥരാണ്.

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്ത്യൻ മിഷേലിന് വേണ്ടി കോടതിയിൽ ഹാജരായ യൂത്ത് കോൺഗ്രസിന്റെ നിയമവിഭാഗം ദേശീയ ചുമതലയുള്ള അൽജോ കെ. ജോസഫിനെ പുറത്താക്കിയെന്ന് അന്ന് പാർട്ടി അറിയിച്ചിരുന്നു .

അതേസമയം,
മിഷേലിന് വേണ്ടി ഹാജരാകാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ടും, കോൺഗ്രസുമായുള്ള ബന്ധവും തന്റെ തൊഴിലും രണ്ടും രണ്ടാണ് എന്ന് പറഞ്ഞുകൊണ്ട് പാർട്ടിയെ വെല്ലുവിളിച്ച അൽജോ ജോസഫിനെ ആണിപ്പോൾ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ കേരളത്തിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന മുഖ്യ സ്റ്റാൻഡിങ് കോൺസൽ ആയി നിയമിച്ചത് .

ഇത് വലിയ വിവാദത്തിലേക്കാണ് പോകുന്നത് . സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പാർട്ടിയെയും വരെ വി.ഡി സതീശൻ വെല്ലുവിളിക്കുകയാണ് എന്നാണ് സാധാരണ പ്രവർത്തകരുടെ ആരോപണം.

എന്നാൽ,
ഇദ്ദേഹത്തിന്റെ നിയമനത്തിൽ കെ.പി സി സി പ്രസിഡന്റ് സണ്ണി ജോസഫുമായി ബന്ധപ്പെട്ട സമ്മർദ്ദം ഉണ്ടായി എന്നും മുഖ്യമന്ത്രി വി ഡി സതീശൻ ഇതിൽ നിസ്സംഗതനാണ് എന്നും പാർട്ടിക്കുള്ളിൽ നിന്നും അടക്കം പറച്ചിൽ ഉണ്ട്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4