breaking news New

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത എല്‍ പി സ്‌കൂള്‍ ടീച്ചേഴ്സ് റാങ്ക് ഹോള്‍ഡര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം :
സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സമരപ്പന്തലില്‍ തല മുണ്ഡനം ചെയ്ത സമര സമിതി നേതാവ് വളര്‍മതിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. തിരിച്ചറിഞ്ഞ എട്ടു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്.

പ്രതിപക്ഷത്തിരുന്നപ്പോള്‍ സെക്രട്ടറിയറ്റിനു മുന്നിലെ സമരങ്ങളെ പിന്തുണച്ചവരാണ് ഇപ്പോള്‍ സമരത്തിനെതിരെ നീങ്ങുന്നതെന്ന് സമര സമിതി പറഞ്ഞു. സെക്രട്ടറിയേറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് വളര്‍മതി പറഞ്ഞു. വിദ്യാര്‍ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വളര്‍മതിയെ പരിഹസിക്കുന്ന പരാമര്‍ശമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ നടത്തിയത്. കഴിഞ്ഞ അഞ്ച് കൊല്ലം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തവരെ തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോള്‍ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4