കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭയെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നണിയെയോ പാർട്ടിയെയോ വിശ്വാസത്തിലെടുക്കുന്നില്ലെന്നും കെപിസിസി അധ്യക്ഷനുമായി പോലും ചർച്ചകൾ നടത്താത്ത സമീപനമാണ് ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുകയാണ്. മന്ത്രിസഭയ്ക്കുള്ളിൽ ഉയർന്നുവന്ന ഭിന്നതകൾ നിഷേധിക്കാനാകാത്തതാണ്. 'ടീം യു.ഡി.എഫ്' എന്ന സംവിധാനം തന്നെ ഇല്ലാതായെന്നും മുന്നണി വിഘടിത രൂപത്തിലേക്ക് മാറിയതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും പിണറായി വിമർശിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പൊതുഅഭിപ്രായങ്ങളെ അവഗണിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതിനെ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് വിശേഷിപ്പിച്ചാൽ ആർക്കും മനസ്സിലാകില്ല. മുൻ എൽഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ഇത്തരം പ്രതിസന്ധികൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ പരസ്യപ്രതികരണങ്ങൾ മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ സമീപനത്തിനെതിരായ പ്രതിഷേധമാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് യു-ടേൺ എടുത്തുവെന്നും പിണറായി ആരോപിച്ചു.
കഴിഞ്ഞ ആറുമാസത്തെ ഭരണം സർക്കാരിന്റെ രാഷ്ട്രീയ ദിശ വ്യക്തമാക്കുന്നതാണ്. കുത്തകകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരായി യു.ഡി.എഫ് മാറിയെന്നും സംഘപരിവാറിനോട് സർക്കാരിന് വിധേയത്വമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിക്കും ആർഎസ്എസിനും ഈ സർക്കാരിനോട് വലിയ മതിപ്പാണെന്നും ആർഎസ്എസ് യു.ഡി.എഫ് സർക്കാരിനെ സ്വന്തം സർക്കാരായാണ് കാണുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
ആറുമാസത്തെ ഭരണത്തിനിടെ ഉയർന്ന ഭരണപക്ഷ ഭിന്നതകൾക്കിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആക്രമണം ശക്തമാകുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ആറുമാസത്തിനുള്ളിൽ യു.ഡി.എഫിൽ കൂട്ടുത്തരവാദിത്തം തകർന്നു ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പിണറായി വിജയന്റെ രൂക്ഷവിമർശനം
Advertisement
Advertisement
Advertisement