breaking news New

സർക്കാർ ആശുപത്രികളിൽ ഇനി ബി.പി.എൽ രോഗികൾക്കും പേ വാർഡ് : വരുമാനപരിധി ഒഴിവാക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേ വാർഡ് അനുവദിക്കുന്നതിനുള്ള വരുമാനപരിധി മാനദണ്ഡം ഒഴിവാക്കി സർക്കാർ.

നിശ്ചിത മുറിവാടക അടയ്ക്കുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്കും ഇനി പേ വാർഡ് സൗകര്യം ലഭിക്കും. ഇതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും കൂടുതൽ സ്വകാര്യതയോടെ ആശുപത്രിയിൽ കഴിയാനുള്ള അവസരമൊരുങ്ങും.

കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡുകൾ അനുവദിക്കുന്നതിന് ഒ.പി ടിക്കറ്റിൽ രേഖപ്പെടുത്തുന്ന പ്രതിമാസ വരുമാനമായിരുന്നു ഇതുവരെ പ്രധാന മാനദണ്ഡം. പ്രതിമാസ വരുമാനം 1,600 രൂപയ്ക്ക് മുകളിലായിരിക്കണമെന്ന വ്യവസ്ഥയാണ് പുതിയ ഉത്തരവിലൂടെ ഒഴിവാക്കിയത്.

കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, ബി.പി.എൽ വിഭാഗങ്ങളിൽപ്പെട്ട രോഗികൾക്ക് നേരത്തെ പേ വാർഡ് അനുവദിച്ചിരുന്നില്ല. ഇവർക്ക് ജനറൽ വാർഡുകളിലായിരുന്നു ചികിത്സാ സൗകര്യം ലഭിച്ചിരുന്നത്. പുതിയ ഉത്തരവോടെ ഈ വിഭാഗങ്ങൾക്കും നിശ്ചിത മുറിവാടക നൽകി പേ വാർഡിൽ പ്രവേശിക്കാം.

പേ വാർഡിൽ പ്രവേശിക്കുന്നതിന്റെ പേരിൽ ജനറൽ വാർഡിൽ ലഭിക്കുന്ന ചികിത്സാസേവനങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും അധിക ചികിത്സാനിരക്ക് ഈടാക്കരുതെന്നും ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

ഇൻഷുറൻസ് പരിരക്ഷയും ധനസഹായവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ബന്ധപ്പെട്ട പദ്ധതികളുടെ നിബന്ധനകൾക്ക് വിധേയമായി തുടർന്നും ലഭിക്കും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4