കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം തുടരുമെന്ന് ഇടയ ലേഖനം വ്യക്തമാക്കി. ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിലാണ് ഇന്ന് ഇടയ ലേഖനം വായിച്ചത്. ജാമ്യം ലഭ്യമായാലും നിയമക്കുരുക്കിലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണ്.
പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉണ്ടായിട്ടും കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെന്നും ഇടയ ലേഖനത്തിൽ പരാമർശിച്ചു.
കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നത് നിരാശാജനകമാണ്. രാജ്യത്തെ നിയമങ്ങൾക്കും മത സ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവിൽ വയ്ക്കുന്നതും ആൾക്കൂട്ട വിചാരണ നടത്തുന്നതും എതിർക്കപ്പെടണം. ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകളെ മുളയിലെ നിയന്ത്രിക്കണമെന്നും ഇടയ ലേഖനത്തിൽ പരമാർശിച്ചു.
അതേസമയം, കന്യാസ്ത്രീകള്‍ക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സഭാ നേതൃത്വം ഹൈക്കോടതിയെ സമീപിച്ചേക്കും. നിയമ വിദഗ്ധരുമായി ആലോചിച്ച് ഉടന്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
കന്യാസ്ത്രീകളുടെ അറസ്റ്റ് : കള്ളക്കേസ് എടുത്തതിൽ പ്രതിഷേധിച്ച് പള്ളികളിൽ ഇടയ ലേഖനം വായിച്ചു
Advertisement

Advertisement

Advertisement

