കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രധാനമന്ത്രി പുറത്തിറക്കും.
വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ ജനുവരി 23-ന് മോദി തലസ്ഥാനത്ത് എത്തിയിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ വാഗ്ദാനപ്രകാരമായിരുന്നു ആ സന്ദർശനം. ഭരണമേറ്റ് 45 ദിവസത്തിനകം പ്രധാനമന്ത്രിയെ എത്തിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 6-ന് കൊച്ചിയിലെത്തും
Advertisement
Advertisement
Advertisement