breaking news New

ഓർത്തഡോക്സ് – യാക്കോബായ സഭകൾ ഒന്നിക്കണം ; സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി ; മമ്മൂട്ടിക്ക് പുരസ്കാരം സമ്മാനിച്ച് പാത്രിയാർക്കീസ് ബാവ

കൊച്ചി : ഓർത്തഡോക്സ് – യാക്കോബായ സഭാ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതകൾ അവസാനിപ്പിച്ച് ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

ഇരു വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്നതിനായി സർക്കാർ ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുസഭകളും ഒന്നിച്ചുനിന്നാൽ വലിയ ശക്തിയായി മാറാൻ കഴിയുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പാത്രിയാർക്കീസ് ശ്രേഷ്ഠ തോമസ് പ്രഥമൻ കാതോലിക്ക ബാവ പുരസ്കാരം സിനിമാതാരം മമ്മൂട്ടിക്ക് സമ്മാനിച്ചു.

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് സമാധാനപരമായ ജീവിതമാണെന്ന് മമ്മൂട്ടി പറഞ്ഞു. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കി മാറ്റണമെന്നും അതിനായി ഓരോരുത്തരും സ്വന്തം ഭാഗത്തുനിന്ന് മുൻകൈയെടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4