തിരുവനന്തപുരം :
ഹിമാചൽ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസൽ അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു അദ്ദേഹം ചോദിച്ചു. വകുപ്പ് മന്ത്രി ഉദ്യോഗസ്ഥതല ചർച്ചകൾക്കു ശേഷം ഹിമാചൽ വൈദ്യുതി വാങ്ങാമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത് എന്നതിൽ തർക്കമില്ല. എന്നിട്ടും ജി.എൻ.എയുടെ ദുരൂഹ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് ഏത് നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
വകുപ്പ് മന്ത്രിയുടെ അഭിപ്രായം പോലും മറികടന്ന് ആർക്കുവേണ്ടി ഇത് ചെയ്തുവെന്നും പിണറായി വിജയൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കിൽ ബന്ധപ്പെട്ട ഫയലും സർക്കാരിന് ലഭിച്ച കത്തും പൂർണമായി പുറത്തുവിടാൻ എന്താണ് തടസ്സമെന്ന് വ്യക്തമാക്കണം. നവംബർ 1 മുതൽ മാർച്ച് 31 വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടോ എന്നതിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം.
ജി.എൻ.എ. വൈദ്യുതി ഉത്പാദകരോ ലൈസൻസുള്ള വ്യാപാരിയോ അല്ല; വെറുമൊരു ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമാണ്. അങ്ങനെയൊരു പ്ലാറ്റ്ഫോമിന് സ്വന്തം നിലയിൽ വൈദ്യുതി വിൽക്കാൻ എന്ത് അധികാരമാണുള്ളത്? വിപണി നിരക്ക് യൂണിറ്റിന് അഞ്ചു രൂപയോളം മാത്രമായിരിക്കെ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാൻ ശ്രമിച്ചത് എന്തിനാണ്? ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന ഫയലിൽ കണ്ണടച്ച് ഒപ്പിടാനല്ല സർക്കാർ എന്നു പറയുന്ന മുഖ്യമന്ത്രി, ഓഫർ കണ്ണടച്ച് സ്വീകരിച്ചത് ഏത് മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Advertisement
Advertisement
Advertisement