breaking news New

എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ ഇഡിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

ചെയ്ത സേവനത്തിനാണ് മകൾ വീണ പണം സ്വീകരിച്ചത്. ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ”നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു” എന്നാണ് ഇഡി നിലപാടെന്നും പിണറായി പറഞ്ഞു. അച്ഛൻ എന്തൊക്കെ കണ്ടതാണെന്നും പിണറായി വിജയൻ പരാമർശിച്ചു.

എക്സാലോജിക് – സിഎംആർഎൽ കരാർ ഉണ്ടാക്കിയിരുന്നു. അതുപ്രകാരം സിഎംആർഎല്ലിന് സേവനം നൽകുകയും ചെയ്തു. കരാർ കൃത്യമാണെന്ന് പിണറായി വിജയൻ വിശദീകരിച്ചു. അതിന്റെ പ്രതിഫലം എക്സാലോജിക് സ്വീകരിച്ചു. ആ പണം കാണാനില്ല എന്ന് പറഞ്ഞാൽ കുറ്റമാണ്. പണം കണക്കിൽ ഉണ്ടെന്നും നിയമപ്രകാരം എല്ലാ നികുതികളും അടച്ചാണ് പണം സ്വീകരിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

എക്‌സാലോജിക് – സിഎംആർഎൽ ഇടപാടിൽ എന്താണ് കുറ്റമെന്നും പിണറായി വിജയൻ ചോദിച്ചു. നിയമപ്രകാരം എല്ലാ നികുതികളും അടച്ചതാണെന്ന് അദ്ദേ​ഹം കൂട്ടിച്ചേർത്തു. സിപിഐഎമ്മിനെ ലക്ഷ്യമിട്ട് ഇഡി നീങ്ങുകയാണ്. ആർഎസ്എസും ബിജെപിയുമാണ് പിന്നിൽ. കോൺ​ഗ്രസ് പിന്തുണ നൽകുന്നുവെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ‌‌ രാഷ്ട്രീയപരമായും, നിയമപരമായും സിപിഐഎം നേരിടുമെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4