ദുരന്തമുഖത്ത് വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അര്‍ഹരായ മുഴുവന്‍ പ്രളയബാധിതര്‍ക്കും പ്രഖ്യാപിച്ച ധനസഹായം കാലതാമസമില്ലാതെ പൂര്‍ണമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത മഴ, മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍ എന്നിവയില്‍ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ദുരന്തമുഖത്ത് ജനങ്ങള്‍ക്ക് താങ്ങാകേണ്ട ഭരണകൂടം അവരെ കൈവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓഗസ്റ്റ് ആദ്യവാരത്തിലുണ്ടായ പ്രളയം കഴിഞ്ഞ് ഇത്രയും സമയം പിന്നിട്ടിട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതര്‍ക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും വിതരണം ചെയ്തിട്ടില്ലെന്നാണ് പിണറായി വിജയന്റെ ആരോപണം. അടിയന്തര സഹായം നല്‍കുന്നതില്‍ പോലും ഇത്രയും കാലതാമസം വരുത്തുന്നത് ജനങ്ങളോടുള്ള കടുത്ത അവഗണനയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയദുരിതാശ്വാസമായി ഓരോ കുടുംബത്തിനും 10,000 രൂപ അടിയന്തര സഹായം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 40,000ത്തിലധികം ദുരിതബാധിതര്‍ അപേക്ഷ നല്‍കിയിട്ടും 83 പേര്‍ക്ക് മാത്രമാണ് ഇതുവരെ 5,000 രൂപ വീതം വിതരണം ചെയ്യാന്‍ കഴിഞ്ഞതെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
കോട്ടയം ജില്ലയില്‍ ദുരിതബാധിതരുടെ വിവരശേഖരണം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മഴക്കെടുതിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിദിനം 300 രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഒന്നര മാസം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പോലും സ്വീകരിച്ചുതുടങ്ങിയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഭരണകൂടത്തിന്റെ ഇത്തരം വീഴ്ചകള്‍ തുറന്നുകാട്ടപ്പെടണമെന്നും ദുരിതത്തിലായ പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചിട്ടും ദുരിതബാധിതരോട് നിസ്സംഗത ; യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Advertisement
Advertisement
Advertisement