ഇതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളിൽ 35 കേസുകളിലായി 37 പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
2026 ജൂൺ 2-ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ വെച്ച് തുടക്കം കുറിച്ച ഓപ്പറേഷൻ തൂഫാൻ ഇതിനകം ലഹരിമാഫിയകൾക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 9213 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 9941 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
ഓപ്പറേഷന്റെ ഭാഗമായി വൻ തോതിലുള്ള ലഹരിശേഖരമാണ് പോലീസ് പിടികൂടിയത്:
എം.ഡി.എം.എ: 8242.087 ഗ്രാം
കഞ്ചാവ്: 979.334 കി.ഗ്രാം
ഹാഷിഷ് ഓയിൽ: 4727.909 ഗ്രാം
ഹെറോയിൻ: 514.687 ഗ്രാം
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഏഴ് കേസുകളും, എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം 28 കേസുകളും കോട്പ (COTPA) പ്രകാരം 30 കേസുകളുമാണ് പോലീസ് ചുമത്തിയത്. ഇവരിൽ നിന്ന് 0.023 കി.ഗ്രാം കഞ്ചാവും ആറ് ഗ്രാം ഹാഷിഷ് ഓയിലും ഒരു ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
നിയമനടപടികൾക്ക് പുറമെ, ലഹരിവിരുദ്ധ ബോധവത്കരണത്തിന് മുൻതൂക്കം നൽകിയാണ് പോലീസ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതുവരെ 9097 ബോധവത്കരണ ക്ലാസ്സുകളാണ് പോലീസ് സംഘടിപ്പിച്ചത്. ഇന്നലെ മാത്രം 35 ക്ലാസ്സുകൾ നടന്നു. സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6526 ബോധവത്കരണ പരിപാടികളും, 570 കൗൺസിലിംഗ് സെഷനുകളും പൂർത്തിയാക്കി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് പോലീസിനെ നേരിട്ട് അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ഫോൺ നമ്പറുകൾ:
നേരിട്ട് വിളിക്കാൻ: 9497979794, 9497927797
വാട്സ്ആപ്പ് വഴി: 9995966666
(News Courtesy: കേരള പോലീസ്)
സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിനും കള്ളക്കടത്ത് ശൃംഖലകൾ തകർക്കുന്നതിനുമായി കേരള പോലീസ് നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' 79-ാം ദിവസത്തിലേക്ക്
Advertisement
Advertisement
Advertisement