breaking news New

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം "തൂഫാൻ തദ്ദേശം"നാളെ മുതൽ ...

കേരള പോലീസ് നടപ്പാക്കി വരുന്നതും കേരള ജനത ഒന്നാകെ ഇരുകൈയും നീട്ടി സ്വീകരിച്ചതുമായ ലഹരി വിരുദ്ധ തീവ്ര യജ്ഞ പരിപാടിയായ 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ടാണ് പോലീസ് ജനങ്ങളിലേക്ക് ഇറങ്ങുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (28.09.26) രാവിലെ 11.25 ന് മലപ്പുറം വേങ്ങര മലബാർ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ വച്ച് ബഹു കേരള ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല അവർകൾ നിർവഹിക്കും.

ബഹു വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ശ്രീ കെ. എം. ഷാജി , ശ്രീ. എ. പി. അനിൽകുമാർ ശ്രീ. പി. കെ. ബഷീർ ശ്രീ പി വിജയൻ IPS (ADGP law & Order), Dr. ദിവ്യ എസ് അയ്യർ IAS, തൂഫാൻ പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസർ കൂടിയായ ശ്രീ. പുട്ട വിമലാദിത്യ IPS (IG N/Zone) എന്നിവരും MP മാർ , MLA മാർ, മറ്റ് തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ , വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4