breaking news New

മയക്കുമരുന്ന് വിപണനവും സംഭരണവും തടയാൻ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ ഡി ഹണ്ട്’ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്തുടനീളം 56 കേസുകൾ രജിസ്റ്റർ ചെയ്തു

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 1311 പേരെ പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടക്കുന്നത്.

പിടിച്ചെടുത്ത ലഹരിമരുന്നുകൾ:
കഞ്ചാവ്: 5.20 കിലോ ഗ്രാം
എംഡിഎംഎ : 46.25 ഗ്രാം
27 കഞ്ചാവ് ബീഡികളും പോലീസ് പിടിച്ചെടുത്തു.

ലഹരി ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് കൺട്രോൾ റൂം പോലീസ് സജ്ജമാക്കിയിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻഡിപിഎസ് (NDPS) കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിലുള്ള നിരീക്ഷണ വിഭാഗങ്ങളും പരിശോധനകൾക്ക് നേതൃത്വം നൽകുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പോലീസ് വ്യക്തമാക്കി.

ഹെൽപ്പ്‌ലൈൻ നമ്പർ: 9497927797


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t