കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയും, തെക്കൻ തമിഴ്നാടിന് മുകളിലുള്ള മറ്റൊരു ചക്രവാതചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒക്ടോബർ 19 വരെ സംസ്ഥാനത്ത് വിവിധ ദിവസങ്ങളിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും, ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് തുടരും.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകളും വിനോദയാത്രകളും മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായും ഒഴിവാക്കുക. ശക്തമായ മഴയുള്ള സമയത്ത് നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല.
തുലാവർഷത്തിന് തുടക്കം ; കേരളത്തിൽ വീണ്ടും മഴയുടെ ശക്തമായ തിരിച്ചുവരവ്
Advertisement
Advertisement
Advertisement