breaking news New

സവാള വില കുതിച്ചുയരുന്നു ; നിയന്ത്രണം നഷ്ടപ്പെട്ട് സർക്കാർ : വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് സാധാരണക്കാർ !!

ഒരിടവേളയ്ക്ക് ശേഷം വിപണിയിൽ സവാള വില വീണ്ടും വർധിക്കുന്ന കാഴ്ചയാണ് കാണുന്നത്. ചില്ലറ വിപണിയിൽ സവാള വില കിലോയ്ക്ക് 65‑നും 70‑നും ഇടയിലാണ് ഇപ്പോൾ നിൽക്കുന്നത്. ഓണക്കാലത്ത് വില പിടിച്ചുനിർത്താനായി സർക്കാർ 100 ടൺ സവാള എത്തിച്ച് ഹോർട്ടികോർപ്പ് വഴി 35 രൂപ നിരക്കിൽ വിതരണം ചെയ്തിരുന്നെങ്കിലും, ആ ആനുകൂല്യം അവസാനിപ്പിച്ച് ഒരു മാസം പിന്നിടുമ്പോഴേക്കും വില വീണ്ടും കുത്തനെ ഉയരുകയാണ്.

കോഴിക്കോട് പാളയം മാർക്കറ്റിൽ മൊത്തവില 50‑നും 55‑നും ഇടയിലാണെങ്കിലും, ചില്ലറ വിപണിയിൽ എത്തുമ്പോൾ വില 70 രൂപ വരെയാകുന്നുണ്ട്. ഒറ്റയടിക്ക് കൂടാതെയുള്ള ഘട്ടം ഘട്ടമായുള്ള വിലവർദ്ധനവാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്. ഓണക്കാലത്ത് ചില്ലറ വിപണിയിൽ 55 രൂപയായിരുന്ന വിലയാണ് ഒരു മാസത്തിനിടയിൽ 70 രൂപയിലെത്തിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4