സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു. കിലോയ്ക്ക് 180 മുതൽ 200 രൂപ വരെയെത്തിയതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റുകയാണ്. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലനിലവാരമാണിത്. വിലക്കയറ്റം വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്നുള്ള ഉള്ളിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഡിണ്ടിഗൽ, തിരുപ്പൂർ, പെരമ്പല്ലൂർ, തിരുച്ചിറപ്പിള്ളി, തേനി, മധുര തുടങ്ങിയ മേഖലകളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ഉള്ളി എത്തുന്നത്.
ഈ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയും വെള്ളക്കെട്ടും കൃഷിക്ക് വലിയ നാശം വരുത്തി. നവംബർ മാസത്തിൽ വിളവെടുപ്പ് ഇല്ലാത്തതും വിപണിയിലെ ലഭ്യത കുറയാൻ കാരണമായി.
ഒക്ടോബറിൽ കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയായിരുന്ന ഉള്ളിവില നവംബർ ആദ്യവാരം മുതൽ കുതിച്ചുയരുകയായിരുന്നു. ഉള്ളിക്ക് പിന്നാലെ വെളുത്തുള്ളി വിലയും റെക്കോർഡ് നിലവാരത്തിലെത്തി. ഗുണനിലവാരമനുസരിച്ച് കിലോയ്ക്ക് 280 മുതൽ 360 രൂപ വരെയാണ് ചില്ലറ വിൽപ്പന വില.
അതേസമയം, സവാള വില കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ തുടരുന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഹോട്ടൽ, കാറ്ററിങ് മേഖലകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഇനിയും ഉയർന്നാൽ ഭക്ഷണവില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
അടുക്കള ബജറ്റ് താളംതെറ്റിച്ച് ഉള്ളിവില ; കിലോയ്ക്ക് 200 രൂപ വരെ ! വെളുത്തുള്ളിക്കും പൊള്ളുന്ന വില : ഹോട്ടൽ മേഖലയും പ്രതിസന്ധിയിൽ
Advertisement
Advertisement
Advertisement