breaking news New

കുറിപ്പടിയില്ലെങ്കിൽ മരുന്നില്ല ; വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും വിൽക്കുന്നതിൽ കർശന നിയന്ത്രണം : ഫാർമസികൾക്കും വിതരണക്കാർക്കും കേന്ദ്ര നിർദേശം

സാധാരണ പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ വാങ്ങി കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ബാക്ടീരിയ അണുബാധ ഉറപ്പാക്കാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളുടെ വളർച്ചയ്‌ക്ക് വഴിതെളിക്കും.

മുൻപ് രോഗമുണ്ടായപ്പോൾ ഉപയോഗിച്ച ആന്റിബയോട്ടിക്കുകൾ സ്വയം വീണ്ടും കഴിക്കുന്ന ശീലം അടിയന്തരമായി ഒഴിവാക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം നിർദേശിക്കുന്നു. വൃക്കരോഗമുള്ളവർ വേദനസംഹാരികൾ കഴിക്കുന്നതിന് മുൻപ് നിർബന്ധമായും ഡോക്ടറെ വിവരം അറിയിക്കണം. ഫാർമസിസ്റ്റുകൾ ഒരു കാരണവശാലും സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുത്. തുടർച്ചയായി അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ രോഗകാരണം കണ്ടെത്തി ചികിത്സ തേടേണ്ടതാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4