തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
വിദ്യാർഥികളുടെ കൺസെഷൻ നിരക്കിലും വർധനയുണ്ടാകില്ല. ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വർധനയെ എതിർക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിരക്ക് വർധിപ്പിച്ചാൽ യാത്രക്കാരുടെ എണ്ണം കുറയുമെന്നാണ് ഒരു വിഭാഗം ബസുടമകളുടെ ആശങ്ക. യാത്രക്കാർ സ്വകാര്യ വാഹനങ്ങളിലേക്ക് മാറാനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടുന്നു. ഒരുകാലത്ത് സംസ്ഥാനത്ത് 30,000 ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് നിലവിൽ ഇത് ഏകദേശം 8,000 ആയി കുറഞ്ഞതായും മന്ത്രി പറഞ്ഞു.
ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്ന നിലപാടും സർക്കാരിനുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
അത്രയെങ്കിലും ആശ്വാസം : ബസ് ചാർജ് വർധനയില്ല ; വിദ്യാർഥികളുടെ കൺസെഷനും കൂട്ടില്ലെന്ന് ഗതാഗത മന്ത്രി
Advertisement
Advertisement
Advertisement