ഔദ്യോഗിക ആവശ്യങ്ങൾക്കായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.
ഔദ്യോഗികവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ വാട്ട്സ്ആപ്പിലൂടെ കൈമാറരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉപയോഗം കഴിഞ്ഞാൽ വാട്ട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് ലോഗ് ഔട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
വാട്ട്സ്ആപ്പ് വെബിലെ ആക്ടീവ് സെഷനുകൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന് പിന്നിൽ. ഇത്തരം സെഷനുകൾ വഴി മറ്റുള്ളവർക്ക് അക്കൗണ്ട് നിയന്ത്രണം കൈക്കലാക്കാനും സ്വകാര്യ സംഭാഷണങ്ങൾ വായിക്കാനും അക്കൗണ്ട് ഉടമയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കാനും കഴിയും.
കോൺടാക്ട് ലിസ്റ്റുകളിലെയും ഗ്രൂപ്പ് ചാറ്റുകളിലെയും വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുകൾക്കും ഫിഷിങ് ആക്രമണങ്ങൾക്കും ഉപയോഗിക്കാനും സാധ്യതയുണ്ട്. ഇതുവഴി വ്യക്തിഗത വിവരങ്ങൾ മാത്രമല്ല, ഔദ്യോഗിക ആശയവിനിമയങ്ങളും അപകടത്തിലാകാമെന്നാണ് മുന്നറിയിപ്പ്.
ഓഫീസ് കമ്പ്യൂട്ടറുകൾ, സൈബർ കഫേകൾ, ഹോട്ടലുകളിലെ ബിസിനസ് സെന്ററുകൾ, പൊതുവായി ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയിൽ വാട്ട്സ്ആപ്പ് വെബ് ലോഗിൻ ചെയ്യുന്നതിനെതിരെയും നിർദേശമുണ്ട്.
ഉപയോഗം കഴിഞ്ഞാൽ ലോഗ് ഔട്ട് ചെയ്യുക, ആക്ടീവ് സെഷനുകൾ പരിശോധിക്കുക! ചെറിയൊരു അശ്രദ്ധ പോലും വലിയ സൈബർ സുരക്ഷാ ഭീഷണിക്ക് വഴിയൊരുക്കാമെന്ന ഓർമപ്പെടുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഔദ്യോഗിക ആവശ്യങ്ങൾക്ക് വാട്ട്സ്ആപ്പ് വേണ്ട ! കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ് : ലോഗ് ഔട്ട് ചെയ്യാതെ വിട്ടാൽ അക്കൗണ്ട് സൈബർ കുറ്റവാളികളുടെ കൈകളിൽ !
Advertisement
Advertisement
Advertisement