breaking news New

ഇനി ലൈസൻസ് കിട്ടാൻ മൂന്ന് കടമ്പകൾ ! ഡിസംബർ 1 മുതൽ കേരളത്തിൽ പുതിയ ഡ്രൈവിങ് പരീക്ഷ ...

തിരുവനന്തപുരം : കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാരീതിയിൽ നിർണായക മാറ്റം വരുന്നു. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കാൻ മൂന്ന് പരീക്ഷകളും വിജയിക്കണം. നിലവിലുള്ള ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും പുറമേ പുതിയതായി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും നിർബന്ധമാക്കും.

റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും അപകടങ്ങൾ ഒഴിവാക്കാൻ സമയബന്ധിതമായി പ്രതികരിക്കാനുമുള്ള ഡ്രൈവർമാരുടെ കഴിവ് പരിശോധിക്കുകയാണ് പുതിയ പരീക്ഷയുടെ ലക്ഷ്യം. കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്.

ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക. ഓരോ വീഡിയോയിലും പ്രത്യക്ഷപ്പെടുന്ന അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് മൗസ് ക്ലിക്ക് ചെയ്യണം. ആകെ 100 മാർക്കിൽ കുറഞ്ഞത് 60 മാർക്ക് നേടിയാൽ മാത്രമേ വിജയിക്കാനാകൂ.

ലേണേഴ്‌സ് ലൈസൻസ് പരീക്ഷ വിജയിച്ച് 30 ദിവസം പൂർത്തിയായ ശേഷമാണ് പുതിയ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയുക. ഈ പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ അടുത്ത ഘട്ടമായ ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും അവസരം ലഭിക്കൂ.

പുതിയ പരീക്ഷാരീതിക്ക് മുന്നോടിയായി ഡ്രൈവിങ് സ്കൂളുകളിൽ ആവശ്യമായ പരിശീലന സൗകര്യങ്ങൾ ഒരുക്കാനും നിർദേശമുണ്ട്.

രാജ്യത്ത് ആദ്യമായാണ് കേരളം ഇത്തരമൊരു പരീക്ഷാരീതി നടപ്പാക്കുന്നതെന്നാണ് റിപ്പോർട്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ കഴിവുള്ള ഉത്തരവാദിത്തമുള്ള ഡ്രൈവർമാരെ സൃഷ്ടിക്കുന്നതിനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നീക്കം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4