തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിൽ തിരിച്ചെത്തിക്കാൻ മുതിർന്ന നേതാക്കളുടെ നീക്കം സജീവം.
യുവ നേതാക്കളുടെ എതിർപ്പുകൾക്കിടയിലും കെ. മുരളീധരന്റെ നേതൃത്വത്തിൽ പുനഃപ്രവേശന ചർച്ചകൾ പുരോഗമിക്കുകയാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ശശി തരൂർ എംപിയും ഉൾപ്പെടെയുള്ള പ്രമുഖർ അനുകൂല നിലപാടിലാണെന്നാണ് റിപ്പോർട്ട്.
ഡിസംബർ ആദ്യവാരം കെപിസിസി ആസ്ഥാനത്ത് അംഗത്വം നൽകി തിരിച്ചെടുക്കാനാണ് നീക്കം. ഡിസംബർ 23ന് നടക്കുന്ന കെ. കരുണാകരൻ അനുസ്മരണ ചടങ്ങിലും പത്മജ പങ്കെടുക്കും.
കോൺഗ്രസിലേക്ക് മടങ്ങാനുള്ള ആഗ്രഹം ആദ്യം സഹോദരൻ കെ. മുരളീധരനെ അറിയിച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്ക് പിന്നാലെ ബിജെപി വിടാനുള്ള തീരുമാനവും പത്മജ പരസ്യമാക്കി. തുടർന്ന് സാമൂഹിക മാധ്യമത്തിലൂടെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും മാപ്പപേക്ഷിക്കുകയും ചെയ്തു.
അതേസമയം, പത്മജയുടെ തിരിച്ചുവരവിനെതിരെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. എതിർപ്പുകൾ പരിഹരിച്ച് പുനഃപ്രവേശനം സാധ്യമാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. ഔദ്യോഗിക പ്രഖ്യാപനം ഇനി വരാനിരിക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് മടങ്ങിവരവിന് നീക്കം ശക്തം ; എതിർപ്പുകൾ മറികടന്ന് ഡിസംബറിൽ അംഗത്വം നൽകാൻ ധാരണ
Advertisement
Advertisement
Advertisement