തിരുവനന്തപുരം : പദ്ധതിയെ വിമർശിച്ച് പ്രമുഖ വന്യജീവി സംരക്ഷകൻ രംഗത്തെത്തിയതോടെ വിഷയം കൂടുതൽ വന്യജീവി-പരിസ്ഥിതി ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
മൃഗശാല മറ്റൊരിടത്തേക്ക് മാറ്റുന്നത് പ്രായോഗികമോ നല്ലതോ ആയ ആശയമല്ലെന്ന് വിദഗ്ധർ പറയുന്നു. വൻതുക ചെലവഴിച്ച് പുതിയൊരിടത്തേക്ക് മാറ്റുന്നതിന് പകരം, നിലവിലെ മൃഗശാലയിൽ തന്നെ കൂടുതൽ തുക നിക്ഷേപിച്ച് അതിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് വേണ്ടതെന്ന് ഇവർ നിർദേശിച്ചു.
അതേസമയം, നിലവിലെ 36 ഏക്കറോളം വരുന്ന ഭൂമിക്ക് പിന്നിൽ വൻ വാണിജ്യ താല്പര്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെയും സി.പി.ഐ.എമ്മിന്റെയും ആരോപണം. നിലവിലെ മൃഗശാലയിരിക്കുന്ന പ്രദേശം മാഡിസൺ സ്ക്വയർ മാതൃകയിൽ വലിയൊരു ഉദ്യാന പാർക്കാക്കി മാറ്റുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയത്.
തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റാനുള്ള നീക്കം ; തലസ്ഥാനത്ത് പ്രതിഷേധം പുകയുന്നു
Advertisement
Advertisement
Advertisement