breaking news New

മിൽമ പാലിന് ലിറ്ററിന് 10 രൂപ വരെ വില കൂട്ടാൻ നീക്കം ; നിത്യയോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി : സർക്കാരിന് കത്തയയ്ക്കാനൊരുങ്ങി തിരുവനന്തപുരം മേഖലാ യൂണിയൻ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് വീണ്ടും തിരിച്ചടിയാകാൻ പാൽവില വർധനയും.

മിൽമ പാലിന്റെ വില ലിറ്ററിന് പത്ത് രൂപയോളം വർധിപ്പിക്കണമെന്ന ശക്തമായ ആവശ്യവുമായി തിരുവനന്തപുരം മേഖലാ സഹകരണ യൂണിയൻ രംഗത്തെത്തി. ക്ഷീരകർഷകർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉൽപ്പാദനച്ചെലവിലുണ്ടായ വർധനയും ചൂണ്ടിക്കാട്ടിയാണ് വില വർധനയ്ക്കുള്ള നീക്കം.

ക്ഷീരകർഷകരുടെ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഡയറക്ടർ ബോർഡ് യോഗത്തിലാണ് പാൽവില വർധിപ്പിക്കണമെന്ന പ്രമേയം അംഗീകരിച്ചത്. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി കത്ത് നൽകാനാണ് യൂണിയന്റെ തീരുമാനം.

കാലിത്തീറ്റയുടെയും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെയും വില കുത്തനെ ഉയർന്നത് ക്ഷീരകർഷകരുടെ സാമ്പത്തിക നില തകർത്തിരിക്കുകയാണെന്നാണ് യൂണിയൻ അധികൃതരുടെ വിലയിരുത്തൽ. പശുക്കളുടെ പരിപാലനച്ചെലവും ചികിത്സാചെലവും വർധിച്ചതോടെ പാൽ ഉൽപ്പാദനം പലർക്കും നഷ്ടക്കച്ചവടമായി മാറിയിരിക്കുകയാണ്. ഉൽപ്പാദനത്തിനായി ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായ വരുമാനം ലഭിക്കാത്തതിനാൽ നിരവധി കർഷകർ ക്ഷീരമേഖലയിൽ നിന്ന് പിന്മാറുന്ന സാഹചര്യവുമുണ്ട്.

ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ പാലിന്റെ സംഭരണവിലയും വിപണിവിലയും ഗണ്യമായി വർധിപ്പിക്കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം. എന്നാൽ ലിറ്ററിന് പത്ത് രൂപയോളം വില വർധിപ്പിക്കണമെന്ന നിർദേശം നടപ്പായാൽ സാധാരണ ഉപഭോക്താക്കൾക്കും വലിയ സാമ്പത്തിക ബാധ്യതയാകും. വിലക്കയറ്റത്തിനിടെ പാൽവിലയും ഉയരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. സർക്കാരിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് ക്ഷീരമേഖലയും ഉപഭോക്താക്കളും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4