breaking news New

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള പരീക്ഷാ രീതിയില്‍ സുപ്രധാന പരിഷ്‌കാരങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ് !!

ലൈസന്‍സ് കൈപ്പറ്റാന്‍ ഇനിമുതല്‍ നാല് പരീക്ഷാ ഘട്ടങ്ങള്‍ വിജയിക്കേണ്ടി വരും. നിലവിലുണ്ടായിരുന്ന ലേണേഴ്സ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയ്ക്ക് പുറമെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ 'ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്' കൂടി ഉള്‍പ്പെടുത്തിയാണ് പരീക്ഷാ സംവിധാനം പരിഷ്‌കരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഡിസംബര്‍ ഒന്നു മുതല്‍ പുതിയ നിയമം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ പരിഷ്‌കാരപ്രകാരം ലൈസന്‍സ് ലഭിക്കാന്‍ ഇനി നാല് കടമ്പകള്‍ കടക്കണം. ഇതുവരെ ലേണേഴ്സ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ മാറ്റത്തിന്റെ ഭാഗമായി ലേണേഴ്സ് ടെസ്റ്റിന് ശേഷം കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് കൂടി ഉള്‍പ്പെടുത്തി. റോഡിലെ അപകടസാധ്യതകളും പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികളും ഡ്രൈവര്‍മാര്‍ എങ്ങനെ തിരിച്ചറിയുന്നു എന്ന് വിലയിരുത്താനാണ് ഈ കമ്പ്യൂട്ടര്‍ പരീക്ഷ നടത്തുന്നത്.

ഇതനുസരിച്ച് ഒന്നാം ഘട്ടമായി ലേണേഴ്സ് പരീക്ഷയും, രണ്ടാം ഘട്ടമായി ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റും, മൂന്നാം ഘട്ടമായി ഗ്രൗണ്ട് ടെസ്റ്റും, നാലാം ഘട്ടമായി റോഡ് ടെസ്റ്റുമായിരിക്കും ഉണ്ടായിരിക്കുക. ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയതായിരിക്കും പരീക്ഷ. വീഡിയോയിലെ അപകട സാധ്യതകള്‍ കൃത്യസമയത്ത് ക്ലിക്ക് ചെയ്ത് തിരിച്ചറിയണം. വൈകുന്നതിനനുസരിച്ച് മാര്‍ക്ക് കുറയും.

റോഡിലെ പെട്ടെന്നുള്ള അപകടസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ഡ്രൈവറുടെ ശേഷി ശാസ്ത്രീയമായി അളക്കുകയാണ് ഈ പുതിയ പരീക്ഷയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം കമ്പ്യൂട്ടര്‍ അധിഷ്ഠിത സിമുലേഷന്‍ പരീക്ഷ ലൈസന്‍സിന്റെ മാനദണ്ഡമാക്കുന്നത്. നിലവില്‍ യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പിലാക്കിവരുന്ന പരീക്ഷാ മാതൃക പിന്തുടര്‍ന്നാണ് കേരളത്തിലും പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്.

ലേണേഴ്സ് ലൈസന്‍സ് നേടി 30 ദിവസം പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ ഈ രണ്ടാം ഘട്ട പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് മാത്രമേ തുടര്‍ന്നുള്ള ഗ്രൗണ്ട് ടെസ്റ്റിലും റോഡ് ടെസ്റ്റിലും പങ്കെടുക്കാന്‍ അനുമതി ലഭിക്കൂ. വിദേശ മാതൃകയിലുള്ള പരീക്ഷാ രീതി വഴി മികച്ച ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനും സംസ്ഥാനത്തെ റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനുമാണ് മോട്ടോര്‍ വാഹനവകുപ്പ് ലക്ഷ്യമിടുന്നത്.

ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയതാണ് 100 മാര്‍ക്കിന്റെ ഈ പുതിയ പരീക്ഷ. ഡ്രൈവര്‍ സീറ്റിലിരുന്ന് വാഹനം ഓടിക്കുന്നതിന് സമാനമായ ദൃശ്യങ്ങളാണ് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുക. യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന അപകട സാഹചര്യങ്ങള്‍ എത്ര വേഗത്തില്‍ തിരിച്ചറിഞ്ഞ് കമ്പ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മാര്‍ക്ക് നിശ്ചയിക്കുന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് (60 മാര്‍ക്ക്) നിര്‍ബന്ധമാണ്.

റോഡിലേക്ക് പെട്ടെന്ന് ചാടിവീഴുന്ന കാല്‍നടയാത്രക്കാര്‍, അശ്രദ്ധമായി മുറിച്ചുകടക്കുന്ന കുട്ടികള്‍, മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത്, വളവുകളില്‍ നിന്ന് അപ്രതീക്ഷിതമായി വരുന്ന മറ്റ് വാഹനങ്ങള്‍ തുടങ്ങി റോഡില്‍ സംഭവിക്കാവുന്ന യഥാര്‍ത്ഥ പ്രതിസന്ധികളാണ് വീഡിയോ ഗെയിം മാതൃകയിലുള്ള ദൃശ്യങ്ങളില്‍ ഉള്‍പ്പെടുത്തുക. അപകടസാധ്യത കാണുന്ന മാത്രയില്‍ തന്നെ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കും. പ്രതികരണത്തില്‍ വരുത്തുന്ന കാലതാമസം മാര്‍ക്ക് കുറയ്ക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4