breaking news New

CMRL-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

രാജ്യത്തുടനീളം പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇഡി എങ്ങനെയാണ് മൊഴികൾ നിർമ്മിച്ചെടുക്കുന്നതെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കർണാടക മുഖ്യമന്ത്രി എന്നിവർക്കെതിരെയടക്കം ഇഡി സ്വീകരിച്ച അതേ തന്ത്രമാണ് ഇവിടെയും പുറത്തെടുക്കുന്നത്. വീണ വിജയന്റെ ഡയറിയിൽ കണ്ടെത്തിയ വിവരങ്ങൾ ഭാവി ബിസിനസ് സംരംഭങ്ങൾക്ക് ആവശ്യമായി വരുന്ന ചെലവുകളെ കുറിച്ചുള്ള കണക്കുകൾ മാത്രമാണ് എന്നാണ് റിയാസ് പറഞ്ഞത്.

ഒരു പ്രോജക്ട് ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന കണക്കുകൂട്ടലുകൾ മാത്രമാണത്. അതിൽ കള്ളപ്പണം വാങ്ങി എന്നോ കൊടുത്തു എന്നോ രേഖപ്പെടുത്തിയിട്ടില്ല. ഇഡി അന്വേഷണ സംഘത്തിന് മുന്നിൽ വീണ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4