കര്‍ണാടക ഉള്‍പ്പെടെ രാജ്യത്തുടനീളം പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ (OMCs) വിതരണം ചെയ്യുന്ന ‘E20’ പെട്രോള്‍, നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
മൂന്ന് പൊതുമേഖലാ കമ്പനികള്‍ വിതരണം ചെയ്യുന്ന E20 പെട്രോള്‍, എത്തനോള്‍ കലര്‍ത്തിയ മോട്ടോര്‍ ഗ്യാസോലിനിനായുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ (BIS) ‘IS 17021’ എന്ന മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ 56 സാമ്പിളുകള്‍ ഉള്‍പ്പെടെ, 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ശേഖരിച്ച 893 സാമ്പിളുകളും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്ന് മന്ത്രാലയം അറിയിച്ചു. കര്‍ണാടകയില്‍ പരിശോധിച്ച 56 സാമ്പിളുകളും ‘IS 17021’ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്നും, അവയില്‍ 19 മുതല്‍ 20 ശതമാനം വരെ എത്തനോള്‍ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് എന്നീ മൂന്ന് എണ്ണ വിപണന കമ്പനികളും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആരോപണങ്ങള്‍ക്ക്, നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങള്‍ പാലിച്ച് നടത്തിയ പരിശോധനകളില്‍ യാതൊരു തെളിവുമില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കി. ഉയര്‍ന്നുവന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍, സാമ്പിള്‍ ശേഖരണവുമായി ബന്ധപ്പെട്ട പൂര്‍ണരേഖകള്‍, ഓരോ ഔട്ട്ലെറ്റിലെയും ലബോറട്ടറി റിപ്പോര്‍ട്ടുകള്‍, കണ്ടെത്തലുകള്‍ക്കായി ഉപയോഗിച്ച പരിശോധനാ രീതികള്‍ എന്നിവ കര്‍ണാടക സര്‍ക്കാര്‍ പങ്കുവെക്കണമെന്ന് ഈ മൂന്ന് കമ്പനികളും ആവശ്യപ്പെട്ടു.
ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുന്‍പ്, മിശ്രിത ഇന്ധനം (blended fuel) നിശ്ചിത BIS മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, തങ്ങളുടെ വിതരണ ശൃംഖലയിലുടനീളം ശക്തമായ ഗുണനിലവാര ഉറപ്പാക്കല്‍ സംവിധാനങ്ങള്‍ എണ്ണ വിപണന കമ്പനികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
കര്‍ണാടകയിലെ ചില റീട്ടെയില്‍ ഔട്ട്ലെറ്റുകളില് വില്‍ക്കുന്ന ഇന്ധനത്തില്‍ അമിതമായ അളവില്‍ എത്തനോള്‍ അടങ്ങിയിട്ടുണ്ടെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം തള്ളി
Advertisement
Advertisement
Advertisement