breaking news New

കേരള വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്

തിരുവനന്തപുരം :
വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 31നകം പുതിയ ഘടന നടപ്പാക്കും. ഇതിനായി ഉദ്യോഗസ്ഥരെ പഠനത്തിന് ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

കാലപ്പഴക്കമുള്ള കുടിവെള്ള പൈപ്പുകൾ മാറ്റുന്നതിനും പൈപ്പ് പൊട്ടലുണ്ടായാൽ വേഗത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിനും നടപടികളുണ്ടാകും. കുടിവെള്ള വിതരണത്തിൽ പൂർണ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള ബില്ലുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഡിസംബർ മുതൽ എല്ലാ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിക്കും. ശബരിമലയിലെ കുടിവെള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി പത്തനംതിട്ടയിൽ നാളെ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രതിസന്ധിയിലായ ജലജീവൻ മിഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. പറമ്പിക്കുളം-ആളിയാർ കരാർ പുതുക്കേണ്ട കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ തമിഴ്‌നാടുമായി ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. യുഡിഎഫിന്റെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ഘടകകക്ഷികളുടെ അഭിപ്രായം വേഗത്തിൽ തേടണമെന്ന പാർട്ടിയുടെ നിലപാട് മുന്നണിയെ അറിയിച്ചിട്ടുണ്ട്.

യുഡിഎഫിലെ മുതിർന്ന നേതാവായ പി.ജെ. ജോസഫിന് അർഹമായ പദവി നൽകാമെന്ന് നേരത്തെ ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നത് വൈകുന്നത് മുന്നണിക്ക് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4