breaking news New

എക്സൈസ് മന്ത്രി എം. ലിജുവിനും ഉദ്യോഗസ്ഥർക്കുമെതിരെയുള്ള മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവിൻ്റെ ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി എം. ലിജു

ബാർ ഉള്ളവരെയും ഇല്ലത്തവരെയും അറിയാം എന്നും നേരത്തെ റിപ്പോർട്ട് തന്നിരുന്നുവെങ്കിൽ അപ്പോൾ തന്നെ അന്വേഷിക്കാമായിരുന്നുവെന്നും മന്ത്രി എം. ലിജു പറഞ്ഞു.

എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടതിന് പിന്നാലെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ കൈക്കൂലി ആരോപണങ്ങളുമായി സീറാം സാംബശിവ റാവു രംഗത്ത് വന്നിരുന്നു. ബാർ ഉടമകളിൽനിന്ന് ഉദ്യോഗസ്ഥർ നിരന്തരം കൈക്കൂലി വാങ്ങിയിരുന്നുവെന്നും ആരോപണവിധേയരായവരെ നീക്കണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബാർ ലൈസൻസ് അനുവദിക്കുന്നതിൽ താൻ അഴിമതി നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥനായ വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ അജയ് എന്നിവർക്കെതിരെയാണ് പ്രധാനമായും കൈക്കൂലി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇരുവരും ബാർ ഉടമകളിൽനിന്ന് സ്ഥിരമായി പണം വാങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടിലെ പരാമർശം. വിനോദ് വിവിധ ഘട്ടങ്ങളിലായി ബാർ ഉടമകളിൽനിന്ന് 30,000 രൂപയും 20,000 രൂപയും കൈപ്പറ്റിയതായും ആരോപിക്കുന്നു.

ഓണം പോലുള്ള വിശേഷ ദിവസങ്ങളിലും ഉദ്യോഗസ്ഥർ ബാർ ഉടമകളിൽനിന്ന് പണം വാങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. ബാർ ഉടമകൾ സന്തോഷം എന്ന പേരിലാണ് മാസപ്പടി ചിലവുകൾ ചിലവുപട്ടികയിൽ രേഖപ്പെടുത്താറുണ്ടായിരുന്നത്. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഇവരെ നിലവിലെ തസ്തികകളിൽനിന്ന് മാറ്റണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4