breaking news New

പാൽവില വീണ്ടും ഉയരുന്നു ; ലിറ്ററിന് 6 രൂപ വരെ വർധന !! നവംബർ 12 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

രാജ്യത്തെ പ്രമുഖ ഡെയറി ബ്രാൻഡുകളായ അമുലും മദർ ഡയറിയും പാലിന്റെ വില വർധിപ്പിച്ചു. സംഭരണച്ചെലവിലുണ്ടായ വർധനയും വിതരണത്തിലെ പ്രതിസന്ധികളും ചൂണ്ടിക്കാട്ടി ലിറ്ററിന് 2 രൂപ മുതൽ 6 രൂപ വരെയാണ് വില കൂട്ടിയത്. നവംബർ 12 വ്യാഴാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

വിവിധ വിഭാഗങ്ങളിലുള്ള പാലിന് വ്യത്യസ്ത നിരക്കുകളിലാണ് വിലവർധന. അമുലിന്റെ ഫുൾ ക്രീം എരുമപ്പാലിന് ലിറ്ററിന് 6 രൂപ വർധിച്ചതോടെ 80 രൂപയായിരുന്ന വില 86 രൂപയായി. ടോൺഡ് പാലിന് 2 രൂപയും ഫുൾ ക്രീം പാലിന് 4 രൂപയുമാണ് വർധിപ്പിച്ചത്.

ഡൽഹി-എൻ.സി.ആർ മേഖലയിലെ പ്രധാന പാൽ വിതരണക്കാരായ മദർ ഡയറിയും വില കൂട്ടിയിട്ടുണ്ട്. വിവിധ ലിക്വിഡ് മിൽക്ക് വിഭാഗങ്ങൾക്ക് ലിറ്ററിന് 2 മുതൽ 4 രൂപ വരെയാണ് വർധന. ഇതോടെ മദർ ഡയറിയുടെ ഫുൾ ക്രീം പാലിന്റെ വില 72 രൂപയിൽ നിന്ന് 76 രൂപയായി ഉയർന്നു.

കാലിത്തീറ്റയുടെ വിലവർധനയും പാലിലെ കൊഴുപ്പിന്റെ ലഭ്യതക്കുറവും ഉൽപ്പാദനച്ചെലവ് വർധിപ്പിച്ചതാണ് വില കൂട്ടാനുള്ള പ്രധാന കാരണങ്ങളെന്ന് കമ്പനികൾ വ്യക്തമാക്കി.

പാലിലെ കൊഴുപ്പിന്റെ വില 20 മുതൽ 25 ശതമാനം വരെ ഉയർന്നതോടെ സംഭരണച്ചെലവിലും വലിയ വർധനയുണ്ടായി. കർഷകർക്ക് നൽകുന്ന സംഭരണവില ഉയർത്തുന്നതിന്റെയും ഉൽപ്പാദനച്ചെലവ് ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ വിലപരിഷ്കരണമെന്നും കമ്പനികൾ അറിയിച്ചു.

വിലവർധനയോടെ സാധാരണക്കാരുടെ കുടുംബബജറ്റിന് വീണ്ടും തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4