breaking news New

കുട്ടി ഡ്രൈവർമാരുടെ തലസ്ഥാനം മലപ്പുറം ! ഒരാഴ്ചയ്ക്കിടെ 220 പേർ പിടിയിൽ ; സംസ്ഥാനത്ത് ആകെ കണ്ടെത്തിയത് 453 നിയമലംഘനങ്ങൾ

തിരുവനന്തപുരം: പ്രായപൂർത്തിയാകുന്നതിന് മുമ്പ് വാഹനമോടിച്ച് പൊലീസ് പിടിയിലായ കുട്ടി ഡ്രൈവർമാരുടെ എണ്ണത്തിൽ മലപ്പുറം ജില്ല ഒന്നാമത്.

സംസ്ഥാനവ്യാപകമായി ഏഴുദിവസം പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 453 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ പകുതിയോളം കേസുകളും മലപ്പുറം ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്.

പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം മലപ്പുറത്ത് മാത്രം 220 കുട്ടി ഡ്രൈവർമാരാണ് പിടിയിലായത്. രണ്ടാം സ്ഥാനത്തുള്ള കൊല്ലത്ത് 59 കേസുകളും കണ്ണൂർ സിറ്റിയിൽ 48 കേസുകളും കണ്ടെത്തി.

നവംബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി നടത്തിയ പരിശോധനയിൽ ആകെ 99,181 വാഹനങ്ങളാണ് പരിശോധിച്ചത്.

ജില്ല തിരിച്ചുള്ള കണക്കുകൾ:

* മലപ്പുറം – 220

* കൊല്ലം – 59

* കണ്ണൂർ സിറ്റി – 48

* തൃശൂർ – 22

* പാലക്കാട് – 22

* കാസർകോട് – 22

* കണ്ണൂർ റൂറൽ – 15

* തിരുവനന്തപുരം റൂറൽ – 10

* കോഴിക്കോട് റൂറൽ – 9

* ആലപ്പുഴ – 5

* തിരുവനന്തപുരം സിറ്റി – 5

* കോട്ടയം – 4

* കൊച്ചി സിറ്റി – 3

ഏറ്റവും കൂടുതൽ വാഹന പരിശോധനകൾ നടന്നത് കൊച്ചി നഗരത്തിലാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതിനൊപ്പം നിയമലംഘനം കൂടിയാണ്. രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും കുട്ടികൾക്ക് വാഹനങ്ങൾ കൈമാറുന്ന പ്രവണതയും ഇത്തരം സംഭവങ്ങളിൽ പ്രധാന ചർച്ചയാകുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4