breaking news New

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളില്‍ വന്‍ അഴിച്ചുപണി !!

ലോക്കല്‍ പോലീസില്‍നിന്ന് 117 പേരെ വിജിലന്‍സിന്റെ വിവിധ യൂണിറ്റുകളിലേക്ക് നിയമിച്ചു. സിവില്‍ പോലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, എ.എസ്.ഐ. എന്നീ തസ്തികകളിലാണ് താല്‍ക്കാലിക തടസ്സങ്ങള്‍ നീക്കി പുതിയ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. വിജിലന്‍സില്‍ അഞ്ചു വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ ഉടന്‍തന്നെ മാതൃവകുപ്പായ ലോക്കല്‍ പോലീസിലേക്ക് തിരികെ അയക്കാനുള്ള നടപടികളും ആരംഭിച്ചു.

വിജിലന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടാനായി പരീക്ഷ പാസായി റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിട്ടും മാസങ്ങളോളം നിയമനം നല്‍കാതിരുന്നത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയം മാധ്യമങ്ങളിലൂടെ പുറത്തുവരികയും വന്‍ വിവാദമാവുകയും ചെയ്തതോടെയാണ് പോലീസ് ആസ്ഥാനത്തുനിന്നും അടിയന്തര നിയമന ഉത്തരവിറങ്ങിയത്.

സംസ്ഥാനത്തൊട്ടാകെയുള്ള വിജിലന്‍സ് യൂണിറ്റുകളിലേക്ക് പുതിയ ഉദ്യോഗസ്ഥരെ നിശ്ചയിച്ചതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കിയത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് -36 പേര്‍.

മറ്റു ജില്ലകളിലെ നിയമന കണക്കുകള്‍ ...

എറണാകുളം: 15

കോഴിക്കോട്: 12

തൃശ്ശൂര്‍: 09

പത്തനംതിട്ട: 08

പാലക്കാട്: 08

കൊല്ലം: 06

കണ്ണൂര്‍: 06

കോട്ടയം: 05

മലപ്പുറം: 04

ആലപ്പുഴ: 03

കാസര്‍കോട്: 03

ഇടുക്കി: 01

വയനാട്: 01

സര്‍വീസ് ചട്ടമനുസരിച്ച് സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഇന്‍സ്‌പെക്ടര്‍ വരെയുള്ള തസ്തികകളില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ മാത്രമേ വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുവാദമുള്ളൂ. കാലാവധി പൂര്‍ത്തിയായാല്‍ ഇവര്‍ മാതൃവകുപ്പിലേക്ക് മടങ്ങണമെന്നാണ് നിയമം. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒട്ടേറെപ്പേര്‍ വിജിലന്‍സില്‍ തന്നെ തുടരുകയായിരുന്നു.

ലോക്കല്‍ പോലീസ് ജോലിയിലെ കടുത്ത ബുദ്ധിമുട്ടുകളും അമിതമായ അധികസമയ സേവനവും ഒഴിവാക്കാനായിരുന്നു ഉദ്യോഗസ്ഥര്‍ ചട്ടങ്ങള്‍ മറികടന്ന് വിജിലന്‍സില്‍ തുടര്‍ന്നുപോന്നത്. അനധികൃതമായ ഈ ജോലിത്തുടര്‍ച്ച വിവാദമായതോടെയാണ് സര്‍ക്കാരിന് അടിയന്തരമായി നിയമന നടപടികളിലേക്ക് കടക്കേണ്ടി വന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4