breaking news New

2027ൽ കേന്ദ്ര ജീവനക്കാർക്ക് വൻ ആശ്വാസം ; ജനുവരി മുതൽ ഡിഎ 67 ശതമാനമായി ഉയർന്നേക്കും

വ്യാവസായിക തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വിലസൂചികയിലെ ഏറ്റവും പുതിയ കണക്കുകളാണ് ഇതിന് പിന്നില്‍.2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വിലസൂചിക കണക്കുകള്‍ കൂടി പുറത്തുവന്നതിന് ശേഷമായിരിക്കും ജനുവരി മാസത്തെ യഥാര്‍ഥ നിരക്ക് വ്യക്തമാകുക.

2026 ഓഗസ്റ്റിലെ വ്യാവസായിക തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വിലസൂചിക 1.2 പോയിന്റ് ഉയര്‍ന്ന് 154.4 ആയി. ഈ കണക്കിന്റെ അടിസ്ഥാനത്തിലുള്ള സൂചനാ കണക്കുപ്രകാരം 2027 ജനുവരിയിലെ ക്ഷാമബത്തയും ക്ഷാമാശ്വാസവും ഏകദേശം 65.03 ശതമാനം ആകും. തുടര്‍ന്നുള്ള മാസങ്ങളിലും ഓഗസ്റ്റിലെ വിലസൂചിക നില തന്നെ തുടരുകയാണെങ്കില്‍ നിരക്ക് വീണ്ടും ഉയരും. നിലവിലെ കണക്കനുസരിച്ച് 2026 ജൂലൈ മുതലുള്ള ക്ഷാമബത്ത 63 ശതമാനമാണ്. ഇത് 2027 ജനുവരിയില്‍ 67 ശതമാനമായി ഉയര്‍ന്നാല്‍ നാല് ശതമാനം പോയിന്റിന്റെ വര്‍ധനയാകും.

ജനുവരി 2027ലെ ക്ഷാമബത്ത നിരക്ക് ഇപ്പോള്‍ ഉറപ്പായിട്ടില്ല. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാല് മാസങ്ങളിലെ വിലസൂചിക കണക്കുകളാണ് അന്തിമ കണക്കില്‍ നിര്‍ണായകമാകുക. ഈ കണക്കുകള്‍ ലഭിച്ചതിന് ശേഷം നിലവിലുള്ള നിശ്ചിത രീതിയനുസരിച്ച് പുതിയ നിരക്ക് കണക്കാക്കും. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയായിരിക്കും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4