breaking news New

വായ്പ എടുത്തവർക്ക് ആശ്വാസവാർത്ത : ഭവന വായ്പ പലിശ നിരക്കുകൾ കുറച്ച് പ്രമുഖ പൊതുമേഖലാ ബാങ്കുകൾ

പഞ്ചാബ് നാഷണൽ ബാങ്ക് , ബാങ്ക് ഓഫ് ബറോഡ , ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവയാണ് നിരക്കുകൾ കുറച്ചത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.50% കുറച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ജൂൺ 6, 2025-ന് നടന്ന പണവായ്പ നയ അവലോകനത്തിലാണ് റിപ്പോ നിരക്ക് 6.00% ൽ നിന്ന് 5.50% ആയി കുറച്ചത്. 2025 ഫെബ്രുവരി മുതൽ റിപ്പോ നിരക്ക് ആകെ 1% കുറച്ചിട്ടുണ്ട്.

റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ, അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പകളുടെ പലിശ നിരക്കുകളും കുറയും. ഇത് ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസമാണ്. പലിശ നിരക്ക് കുറയുന്നതോടെ പ്രതിമാസ തിരിച്ചടവ് തുക കുറയും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5