breaking news New

വാഹനങ്ങളുടെ പുകപരിശോധനാ നിയമത്തിൽ വൻ മാറ്റം ; BS6 വാഹനങ്ങൾക്ക് ഇനി മൂന്ന് വർഷം വരെ കാലാവധി : പഴയ വാഹനങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ചു !!

വാഹന ഉടമകൾക്ക് ആശ്വാസവും പഴയ വാഹനങ്ങൾക്ക് കൂടുതൽ പരിശോധനാ ബാധ്യതയും ഏർപ്പെടുത്തി പുകപരിശോധനാ സർട്ടിഫിക്കറ്റ് (PUC) പുതുക്കൽ നിയമത്തിൽ മാറ്റം വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പ്രായവും മലിനീകരണ നിയന്ത്രണ വിഭാഗവും അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റ് പുതുക്കേണ്ട സമയപരിധിയിലാണ് പുതിയ പരിഷ്കാരം.

നവംബർ 13-ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, ബിഎസ് 6 വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റിന് മൂന്ന് വർഷം വരെ കാലാവധി ലഭിക്കും. വാഹനത്തിന്റെ ആദ്യ രജിസ്ട്രേഷൻ തീയതിയാണ് പ്രായം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം.

അതേസമയം, പഴയ വാഹനങ്ങൾക്ക് പരിശോധനാ ഇടവേള കുറച്ചിട്ടുണ്ട്.

പുതിയ പരിശോധനാ സമയക്രമം:

* BS6 വാഹനങ്ങൾ: മൂന്ന് വർഷം വരെ കാലാവധി.

* BS4 വാഹനങ്ങൾ: ആറുമാസത്തിലൊരിക്കൽ പുകപരിശോധന.

* BS1, BS2, BS3 വാഹനങ്ങൾ: മൂന്ന് മാസത്തിലൊരിക്കൽ പുകപരിശോധന.

പുതിയ മാറ്റം BS6 വാഹന ഉടമകൾക്ക് ആവർത്തിച്ചുള്ള പരിശോധനയുടെ ബുദ്ധിമുട്ട് കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ പഴയ മലിനീകരണ നിയന്ത്രണ നിലവാരത്തിലുള്ള വാഹനങ്ങൾ കൂടുതൽ കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരും.

വാഹനത്തിന്റെ രജിസ്ട്രേഷൻ തീയതിയും BS വിഭാഗവും പരിശോധിച്ച് പുതിയ ചട്ടപ്രകാരം PUC സർട്ടിഫിക്കറ്റിന്റെ കാലാവധി ഉറപ്പാക്കേണ്ടത് വാഹന ഉടമകളുടെ ഉത്തരവാദിത്തമാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4