ഡൽഹി : ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ വന്ദേമാതരം മുഴുവനായി ആലപിക്കാൻ ഇരുവരും തയ്യാറാകണമെന്ന് റാവത്ത് ആവശ്യപ്പെട്ടു.
വെല്ലുവിളി സ്വീകരിക്കുകയാണെങ്കിൽ മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ഇതിനായി വേദിയൊരുക്കാമെന്നും അവിടെ ടെലിപ്രോംപ്റ്റർ ഉണ്ടാകില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
മോദിക്കും അമിത് ഷായ്ക്കുമൊപ്പം കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയും വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോരിനിടെയാണ് റാവത്തിന്റെ പരാമർശം. 1937-ലെ പ്രമേയപ്രകാരം ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ ആലപിച്ചാൽ മതിയെന്ന നിലപാടാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി സ്വീകരിച്ചത്. എന്നാൽ വന്ദേമാതരത്തെ അപൂർണമാക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് ബിജെപി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ടെലിപ്രോംപ്റ്ററില്ലാതെ ഗാനം മുഴുവൻ ആലപിക്കണമെന്ന വെല്ലുവിളിയുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.
വന്ദേമാതരം ആലാപനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും വെല്ലുവിളിച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് !!
Advertisement
Advertisement
Advertisement