ഈ ഇനത്തിൽ സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ പൂർണമായും കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്നാണ് കോടതി പറഞ്ഞത്.
നാല് മാസത്തിനുള്ളിൽ തന്നെ 25 ശതമാനം തുക മാറ്റണമെന്നാണ് കോടതി നിർദേശിച്ചത്. ബാക്കി 75 ശതമാനം ഒരു വർഷത്തിനുള്ളിലാണ് നൽകേണ്ടത്. 3 ഗഡുക്കളായി ഇവ മാറ്റണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഉത്തരവ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ്. ഇന്ന് മുതൽ ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റണമെന്നാണ് നിർദേശം.
ഹൈക്കോടതി ഉത്തരവ് തൃശൂർ സ്വദേശിയായ ടി.എൻ. മുകുന്ദൻ സമർപ്പിച്ച ഹർജിയിലാണ്.
സർക്കാരിന് ഭൂമി തരംമാറ്റ ഇനത്തിൽ ലഭിച്ച തുക പൂർണ്ണമായും കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി
Advertisement
Advertisement
Advertisement