തിരുവനന്തപുരം: പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച ആശങ്കകൾക്കിടെ സംസ്ഥാനത്ത് പരിശോധന ശക്തമാക്കാൻ സർക്കാർ.
എഥനോൾ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ഒറ്റത്തവണയായി അവസാനിപ്പിക്കില്ലെന്നും തുടർ പരിശോധനകൾ നടത്തണമെന്നും സർക്കാർ നിർദേശം നൽകി. പരിശോധനയിൽ ഓയിൽ കമ്പനികളുടെ പ്രതിനിധികളെയും പങ്കെടുപ്പിക്കും.
പരിശോധനയ്ക്കായി പെസോ (PESO) അംഗീകൃത പ്രത്യേക ബോട്ടിലുകൾ എത്തിച്ചിട്ടുണ്ട്. നാല് ജില്ലകളിലെ അഞ്ച് പെട്രോൾ പമ്പുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തുക. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കേരള സർക്കാരിന്റെ കണ്ടെത്തലിന് പിന്നാലെയാണ് സംസ്ഥാനത്തും പരിശോധന നടത്തുന്നത്.
മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷനാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച ആശങ്കകൾക്ക് വ്യക്തത വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ കേരളം ; ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ല : തുടർ പരിശോധനകൾക്കും സർക്കാർ നിർദേശം
Advertisement
Advertisement
Advertisement