കേരളം വീണ്ടും ശക്തമായ മഴയിലേക്ക് ; ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) സംസ്ഥാനത്ത് മൺസൂൺ ശക്തിപ്പെടുന്നതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കണ്ണൂർ, കാസർകോട് ഉൾപ്പെടുന്നു. ഇവിടങ്ങളിൽ 24 മണിക്കൂറിനിടെ 11 മുതൽ 20 സെ.മീ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇതോടൊപ്പം, കാറ്റിന്റെ വേഗത 30 മുതൽ 40 കിലോമീറ്റർ വരെ എത്താൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ, മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തിവെക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ഇതോടൊപ്പം, സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 6 മുതൽ 11 സെ.മീ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ്, ശക്തമായ കാറ്റിനും മഴയ്ക്കും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രത പാലിക്കണമെന്നും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5