ഇത്തരത്തിലുള്ള ഔദ്യോഗിക വിവരങ്ങളൊന്നും നിലവില്‍ പോലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പക്കലില്ല. 42 വര്‍ഷം നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ കുറുപ്പ് ഇനി ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതിനിടയിലാണ് പുതിയ വാര്‍ത്തകള്‍ പ്രചരിച്ചത്.
കിഴക്കനേഷ്യന്‍ രാജ്യമായ ബ്രൂണെയില്‍ മലേഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിംപാങ് എന്ന സ്ഥലത്ത് സുകുമാരക്കുറുപ്പ് വസിക്കുന്നുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. ഒരു സൈബര്‍ വിദഗ്ദ്ധന്‍ എഐ സാങ്കേതിക വിദ്യയും ബന്ധുക്കളുടെ ഫോണ്‍ വിവരങ്ങളും അപഗ്രഥിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നും, നാട്ടിലെ കുടുംബവുമായി ഇയാള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ കേവലം അഭ്യൂഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ തിരച്ചിലുമായി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് പോലീസ്. ബ്രൂണെയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനകള്‍ നടത്തിയപ്പോള്‍, ദൃശ്യങ്ങളില്‍ കാണുന്ന വയോധികന്‍ തൃശൂര്‍ സ്വദേശിയായ മറ്റൊരു വ്യക്തിയാകാനാണ് സാധ്യതയെന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്. എങ്കിലും പുറത്തുവന്ന വിവരങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് വിഷയം പരിശോധിച്ചേക്കുമെന്നാണ് സൂചന.
പതിറ്റാണ്ടുകളായി കേരള പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മറ്റൊരു രാജ്യത്ത് വ്യാജ പേരില്‍ ജീവനോടെയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു സ്ഥിരീകരണവുമില്ലെന്ന് കേരള പോലീസ്
Advertisement
Advertisement
Advertisement