ഇന്ധനവില വർധനവും വാഹനങ്ങളുടെ പരിപാലനച്ചെലവും കണക്കിലെടുത്ത് ഓട്ടോ–ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നവംബർ 12ന് സംസ്ഥാനവ്യാപക പണിമുടക്കിന് സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്തു. നിലവിൽ 30 രൂപയായ ഓട്ടോയുടെ മിനിമം നിരക്ക് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം.
നാല് വർഷമായി നിരക്കുകളിൽ വർധന വരുത്തിയിട്ടില്ലെന്നും ഇതിനിടെ ഇൻഷുറൻസ്, നികുതി, വാഹന പരിശോധനാ ഫീസ് തുടങ്ങിയ ചെലവുകൾ ഗണ്യമായി വർധിച്ചെന്നും തൊഴിലാളി സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇത് ഓട്ടോ–ടാക്സി തൊഴിലാളികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായും അവർ വ്യക്തമാക്കി.
ചില സംഘടനകൾ സമരത്തിൽ നിന്ന് പിന്മാറിയെന്ന ആരോപണങ്ങൾക്കിടയിലും ബി.എം.എസ് ഉൾപ്പെടെയുള്ള പ്രമുഖ യൂണിയനുകളുടെ പിന്തുണ സമരത്തിനുണ്ടെന്നാണ് സംയുക്ത സമരസമിതിയുടെ നിലപാട്.
പൊതുജനങ്ങളുടെ യാത്രാബുദ്ധിമുട്ട് പരിഗണിച്ച് ആശുപത്രി യാത്രകളെയും രാവിലെ 10 മണിവരെയുള്ള സ്കൂൾ കുട്ടികളുടെ യാത്രകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരക്ക് വർധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ചർച്ചയ്ക്ക് തയ്യാറായാൽ പങ്കെടുക്കുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.
🖥️ CENTRAL MEDIA NEWS DESK | 🌐www.cmediaonline.in
നവംബർ 12ന് ഓട്ടോ–ടാക്സി പണിമുടക്ക് ; മിനിമം നിരക്ക് 30ൽ നിന്ന് 50 രൂപയാക്കണമെന്ന് ആവശ്യം
Advertisement
Advertisement
Advertisement