മന്ത്രി ആർ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 86549 വിദ്യാർഥികളിൽ 76230 പേർ യോഗ്യത നേടി. ഫാർമസി എന്‍ട്രന്‍സ് വിഭാഗത്തില്‍ 33,425 പേർ പരീക്ഷ എഴുതി. 27,841പേര് റാങ്ക് ലിസ്റ്റിലുണ്ട്.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും സ്വന്തമാക്കി.
ഫാർമസി പരീക്ഷയിൽ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഋഷികേശിനാണ്. ഏറ്റവും അനുയോജ്യമായ മാനദണ്ഡം പുറത്തിറക്കിയാണ് റിസൽട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കീം 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു
Advertisement

Advertisement

Advertisement

