കൊടി ആയാലും വടി ആയാലും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
തടവ് അനുഭവിക്കുന്നവര്‍ അകത്തും പുറത്തും അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ആര് അച്ചടക്കം ലംഘിച്ചാലും നടപടിയുണ്ടാകുമെന്നും അദ്ദഹം പറഞ്ഞു. അതാണ് പിണറായി സര്‍ക്കാരിന്റെ നയം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തടവിന്റെ ഭാഗമായി കോടതിയില്‍ ഹാജരാക്കുമ്പോള്‍ പോലീസ് അകമ്പടിയുണ്ടാകും. അപ്പോള്‍ തെറ്റായ കാര്യം ചെയ്താല്‍ സ്വാഭാവികമായും നടപടിയുണ്ടാകും.
ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുവെന്നു മാത്രമല്ല, ഈ വ്യക്തിക്ക് പരോള്‍ നിഷേധിക്കുകയും ചെയ്തു.
