breaking news New

കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ സേവനങ്ങൾ മുടങ്ങും

കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (www.kseb.in), കൺസ്യമർ മൊബൈൽ ആപ്പ്,
ടോൾ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്‌ട്രേഷൻ നമ്പറായ 9496001912 (കാൾ/വാട്ട്‌സ്ആപ്പ്) എന്നിവ 21.06.2025 രാത്രി 11 മണി മുതൽ 22.06.2025 പുലർച്ചെ 2 മണിവരെ ലഭ്യമാവുകയില്ല.

ഈ സമയത്ത് സെക്ഷൻ ഓഫീസുകൾ മുഖേന മാത്രമേ പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.

പൊതുജനങ്ങൾക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എന്നും സഹകരിക്കണമെന്നും കെ എസ് ഇ ബി അഭ്യർത്ഥിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5